JHL

JHL


 മൊഗ്രാൽ:മൂന്ന് ദിവസങ്ങളിലായി മൊഗ്രാൽ ഗവ. ഹയർ സെകൻഡറി സ്കൂൾ മൈതാനത്ത് നടന്ന സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെ ഹോകി ചാംപ്യൻഷിപിൽ മലപ്പുറം ജില്ലാ ടീം ജേതാക്കളായി. കലാശ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആലപ്പുഴയെയാണ് പരാജയപ്പെടുത്തിയത്. തൃശൂർ ജില്ലാ മൂന്നാം സ്ഥാനം നേടി. മലപ്പുറത്തിന്റെ ഗോൾ കീപർ രാഹുൽ കുമാർ, അടുൽ ഷാൻ, ആലപ്പുഴയുടെ അനിഷ് മിൻസ്, എറണാകുളത്തിന് നദീം എന്നിവർ വ്യക്തിഗത ട്രോഫികൾ നേടി. രാഹുൽ കുമാർ മികച്ച പ്രകടനമാണ് നടത്തിയത്.

No comments