JHL

JHL


 പാലക്കുന്ന്: ലോക മനുഷ്യാവകാശ ദിനത്തിൻ്റെ ഭാഗമായി ടീൻ ഇന്ത്യ കൗമാര അവകാശങ്ങൾക്ക് വേണ്ടി പ്രതിഞ്ജയെടുത്തു. ഞങ്ങൾക്കുമുണ്ട് അവകാശം; കൗമാര ചൂഷണത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിജ്ഞയെടുത്തത്. ഡിസംബർ 24 ന് തൃക്കരിപ്പൂരിൽ നടക്കുന്ന കൗമാര സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ഫുട്ബോൾ വേദിയിലാണ് ടീൻ ഇന്ത്യ മനുഷ്യാവകാശ ദിനം ആചരിച്ചത്.

ജില്ലാ ക്യാപ്റ്റൻ അബ്ദുല്ലാ ഷെക്കീബ് പ്രതിഞ്ജ ചെല്ലിക്കൊടുത്തു.

വൈസ് ക്യാപ്റ്റൻ അഹമ്മദ് മുബഷിർ, സെക്രടറി അജ്സൽ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അവ്വാവ് ഹൈദർ, ഫാദിൽ, സുഹൈൽ എന്നിവർ നേതൃത്വം നൽകി

No comments