JHL

JHL

ജെ.സി.ഐ കാസർകോടിന്റെ 2023 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു

കാസറഗോഡ് : ജെ.സി.ഐ കാസറഗോഡിന്റെ 2023 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കാസറഗോഡ് കല്ലുവളപ്പിൽ ഹോളിഡേ ഇന്നിൽ വെച്ച് നടന്നു. പ്രസിഡണ്ട് എൻ.പി യത്തീഷ് ബള്ളാൾ, സെക്രട്ടറി കെ.എം മൊയിനുദ്ദീൻ, സെക്രട്ടറി എ.എം ശിഹാബുദ്ദീൻ ഉൾപെടെ പതിനഞ്ചംഗ ഗവർണിംഗ് ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം എറ്റെടുത്തു. എൻ.എ ആസിഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് മുഖ്യാഥിതിയായിരുന്നു. ജെ.സി.ഐ സോൺ പ്രസിഡണ്ട് നിജിൽ നാരായണൻ വിശിഷ്ടാതിഥിയായിരുന്നു.യുവ കവിയും ഗാന രചിതാവുമായ വൈശാഖ് സുകുണൻ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര താരം ചിത്രാ നായർ പ്രേത്യേക അതിഥിയായി പങ്കെടുത്ത് ഷൈനിംഗ് സ്റ്റാർ ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഷുബിഷ്‌നാഥ് , മുഹമ്മദ് സവാദ്, മുനവ്വർ അഹമ്മദ് , ഡോ. റോഷിത എന്നിവർക്ക് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് പുരസ്കാരങ്ങൾ സമ്മാനിച്ചു.
സോൺ വൈസ് പ്രസിഡണ്ട് ശ്യാംജിത്ത്, റംസാദ് അബ്ദുള്ള എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ സി.കെ അജിത്ത്കുമാർ സ്വാഗതവും സെക്രട്ടറി കെ.എം മൊയിനുദ്ദീൻ നന്ദിയും പറഞ്ഞു.


ജെ സി ഐ കാസറഗോഡ് സ്ഥാനാരോഹണ ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് പ്രസംഗിക്കുന്നു
 

No comments