JHL

JHL

ബസ് ഇടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം.

 


കാസർഗോഡ്(www.truenewsmalayalam.com) : ബസ് ഇടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മാതാവിന് പരുക്കേറ്റു.

 ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.

 പെരിയാട്ടടുക്കം സ്വദേശികളും സീതാംഗോളി മുഖാരികണ്ടത്ത് വാടക ക്വാര്‍ടേര്‍സില്‍ താമസക്കാരുമായ ആശിഖ് - സുബൈദ ദമ്പതികളുടെ മകന്‍ അബ്ദുല്‍ വാഹിദ് ആണ് അപകടത്തിൽ മരണപ്പെട്ടത്.

മൃദദേഹം പത്തരയോടെ മുഗുവിലെ കുടുംബ വീട്ടിൽ എത്തിച്ചതിന് ശേഷം മുഗു ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

No comments