JHL

JHL

സാന്ത്വന പരിചരണ പദ്ധതി മഞ്ചേശ്വരം സി എച് സി യിൽ വളണ്ടിയർമാർക്ക്‌ പരിശീലനം നൽകി


 മഞ്ചേശ്വരം : മഞ്ചേശ്വരം  ഗ്രാമ പഞ്ചായത്ത് മഞ്ചേശ്വരം  സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ  സംയുക്തഭിമുഖ്യത്തിൽ   സാന്ത്വന പരിചരണ  പദ്ധതി  യുടെ വളണ്ടിയർമാർക്  മൂന്ന് ദിവസത്തെ   പരിശീലന പരിപാടി  തുടങ്ങി.

അതീവ  ഗുരുതരമായ  അസുഖങ്ങൾ ബാധിച്ചവരും പ്രയധിക്യവും  കഷ്ടപ്പെടുന്ന വ്യക്തികൾക് സാന്ത്വനവും പരിചരണവും ലഭിക്കാൻ  വേണ്ടിയും  അവരുടെ   വേദനയിൽ  പങ്ക് ചേരാനും  ആശ്വസിപ്പിക്കാനും വേണ്ടിയാണ് വളണ്ടിയർ പരിശീലനം

മഞ്ചേശ്വരം  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിൻ ലവിനാ  മൊന്താരോ  ഉദ്ഘാടനം ചെയ്തു.  ഡോ  മിഥുൻ  മോഹൻ  അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം രേഖ പ്രേംദേവ്  സൗമ്യ കെ എം, അഖിൽ കെ, പ്രസംഗിച്ചു. രഞ്ജുശ  നായർ ക്ലാസ്സ്‌ എടുത്തു. ജ്യോതി ബി സ്വാഗതവും, നന്ദകുമാർ സി ജി നന്ദിയും പറഞ്ഞു.



No comments