JHL

JHL

ഇശൽ ഗ്രാമം അർജന്റീനയുടെ വിജയം ആഘോഷമാക്കി


മൊഗ്രാൽ: ഫുട്ബോളിനെയും മാപ്പിളപ്പാട്ടിനെയും നെഞ്ചിലേറ്റി നടക്കുന്ന മൊഗ്രാൽ ഇശൽ ഗ്രാമം അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷമാക്കി മാറ്റി.. പായസം വിളമ്പിയും മധുരപലഹാര വിതരണം നടത്തിയും ആനന്ദനൃത്ത മാടിയ അർജന്റീന ആരാധകർ മെസ്സിപ്പ ടയുടെ കിരീടം നേട്ടത്തിന്റെ ആവേശം വാനോളം ഉയർത്തിയത് ഇശൽ ഗ്രാമത്തിന് വേറിട്ട കാഴ്ചയായി..


 വൈകുന്നേരം 7 മണിക്ക് തുടങ്ങിയ ആഘോഷ പരിപാടി രാത്രി 10 മണി വരെ നീണ്ടുനിന്നു. പടക്കം പൊട്ടിച്ചും മെസ്സിക്കും, അർജന്റീനയ്ക്കും ജയ് വിളിച്ചും ആഹ്ലാദ റാലി നടത്തി നൂറുകണക്കിന് ആരാധകർ മൊഗ്രാൽ ടൗണിൽ ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടി.


 കാസർഗോഡ് റോട്ടറി ക്ലബ് പ്രസിഡണ്ടും, മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ മുൻകാല ഭാരവാഹിയും പൗര പ്രമുഖനുമായ എംഎ ഹമീദ് സ്പിക്ക് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ ടിഎം ശുഹൈബ്,കെപി അഷ്റഫ് നാങ്കി,മുഹമ്മദ് സ്മാർട്ട്, ഹസീബ്, സജ്ജാദ്, സിദ്ദീഖ് മൊഗ്രാൽ, എംഎസ് അഷ്‌റഫ്‌,വിവിധ ക്ലബ് പ്രതിനിധികൾ  ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയന്‍സ്, എൻ എഫ് സി നടുപ്പള്ളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യു എ ഇ കമ്മിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വേൾഡ് കപ്പ് ബിഗ്സ്ക്രീൻ തത്സമയ സംപ്രേഷണം വൻജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കോട്ട റോഡിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു പ്രദർശനം നടന്നത് . ഗ്രൂപ്പ് തല മത്സരങ്ങൾ തൊട്ടേ വൻ ജനാവലിയാണ് മത്സരം വീക്ഷിക്കാനായി എത്തിച്ചേർന്നത്. മധുര പലഹാരങ്ങളും പനീയങ്ങളുമായാണ് ഓരോ മത്സരവും വീക്ഷിക്കാനെത്തിയ കാണികളെ സംഘാടകർ വരവേറ്റത് കൂടാതെ എല്ലാ മത്സരങ്ങൾക്ക് മുമ്പായും പ്രവചന മത്സരങ്ങൾ സംഘടിപ്പിക്കയും വിജയ്കൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു ഫൈനൽ മത്സര ദിവസമായ ഇന്നലെ പരിപാടി തിരക്ക് നിയന്ത്രിക്കാൻ മികച്ച സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കിയത് അഞ്ഞൂറിലധികം പേർക്ക് ഭക്ഷണവും തയ്യാറാക്കിയിരുന്നു. പരിപാടിക്ക് മുബീൻ ലൂത്താ ഷമീം റഫീഖ് നദീം നിസാം സാബിർ നൗഷാദ് ഇസ്മായിൽ വൈ പി ജംഷീർ ആരിഫ് ഹാഷിം മുആദ് അഫ്സൽ അഷ്റഫ് ശിഹാബ് തുടങ്ങിയവർ നേത്രത്വം നല്‍കി.

No comments