JHL

JHL


കാസറഗോഡ് : ഏക സിവിൽകോഡ്, ന്യൂനപക്ഷ സ്കോളർഷിപ്പ് തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച ന്യൂനപക്ഷ വിരുദ്ധ സമീപനത്തെക്കുറിച്ച്, മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് ഐ എൻ എൽ കാസറഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഐ എൻ എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൾ അസീസ് യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ മാളിക അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ. കുഞ്ഞബ്ദുള്ള, എൻ.പി.എൽ സംസ്ഥാന പ്രസിഡന്റ് റഫീഖ് അഴിയൂർ, ജനറൽ സെക്രട്ടറി സാലിം ബേക്കൽ, മുസ്തഫ കുമ്പള, കെ.എ.മുഹമ്മദ് കുഞ്ഞി, മജീദ് മേൽപ്പറമ്പ്,

ഐ എം സി സി നേതാക്കളായ ഷെരീഫ്  കൊളവയൽ, ഉമർ കൂളിയങ്കാൽ എന്നിവർ സംസാരിച്ചു.

എ.കെ. കമ്പാർ സ്വാഗതവും, അമീർ കളനാട് നന്ദിയും പറഞ്ഞു

No comments