JHL

JHL

ലോകകപ്പ് ഫുട്ബോൾ: മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ഫ്രാൻസിന് ജയം


 മൊഗ്രാൽ. ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ കിക്ക് ഫ്ലിക്ക് ടര്‍ഫിൽ വെച്ച് സംഘടിപ്പിച്ച അർജന്റീന- ഫ്രാൻസ് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാൻസ് ടീമിന് ജയം.


 ദേശീയവേദി പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാന്റെ നേതൃത്വത്തിൽ  ഫ്രാൻസ് ടീമും. ജനറൽ സെക്രട്ടറി ടികെ ജാഫറിന്റെ നേതൃത്വത്തിലുള്ള അർജന്റീന ടീമുമാണ് മാറ്റുരച്ചത്. എംഎ അബൂബക്കർ സിദ്ദീഖ് നേടിയ ഒരു ഗോളിനാണ് ഫ്രാൻസ് ടീം വിജയിച്ചത്. ഫ്രാൻസ് ടീമിന് വേണ്ടി കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാലും കളിക്കളത്തിലിറങ്ങിയിരുന്നു. ഫ്രാൻസിന്റെ ഗോൾ വലയം കാക്കുകയും ഒരുപാട് സേവുകളും നടത്തിയ എഎം സിദ്ദീഖ് റഹ്മാനാണ് കളിയിലെ കേമൻ....


ഫ്രാൻസിന് വേണ്ടി എഎം സിദ്ദീഖ്‌റഹ്മാൻ, നാസർ മൊഗ്രാൽ, എംഎ അബൂബക്കർ സിദ്ദീഖ്,എം എം അഷ്‌റഫ്‌ പെർവാഡ്, അബ്ക്കോ മുഹമ്മദ്, ടിഎ ജലാൽ,എംഎ മൂസ,മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌, റഫീഖ് നാങ്കി എന്നിവരും, അർജന്റീനയ്ക്ക് വേണ്ടി മുൻ യൂണിവേഴ്സിറ്റി താരം ടിഎം ഷുഹൈബ്, ടി കെ ജാഫർ, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ് സ്മാർട്ട്‌,സജ്ജാദ്,ഹാദിൽ ജാഫർ,അഭിനവ് വിജയകുമാർ,നിഹാൽ എന്നിവരും കളിക്കള ത്തിലിറങ്ങി.


 എച്ച് എ ഖാലിദ് കളി നിയന്ത്രിച്ചു. നാസർ മൊഗ്രാൽ, ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, എംജിഎ റഹ്മാൻ, ടികെ അൻവർ, വിജയകുമാർ,അബ്ദുള്ള കുഞ്ഞി നട്പ്പളം എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. വിജയികൾക്ക് നാസർ മൊഗ്രാൽ ട്രോഫി സമ്മാനിച്ചു.

ഫോട്ടോ: മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അർജന്റീന ഫ്രാൻസ് മത്സരത്തിലെ വിജയികൾക്ക് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ട്രോഫി സമ്മാനിക്കുന്നു.

No comments