JHL

JHL

“വർത്തമാന ഇന്ത്യയിൽ മുസ് ലിം ലീഗിൻ്റെ പ്രസക്തി ചർച്ചയാകുന്നു” അഷ്‌റഫ് കര്‍ള


 കുമ്പള:വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ന്യൂനപക്ഷപിന്നോക്ക ജനവിഭാഗത്തിന്റെ ഉന്നതിക്കും പുരോഗതിക്കും വേണ്ടി മുസ്ലിം ലീഗ് അവതരിപ്പിച്ച രാഷ്ട്രീയ കാഴ്ചപ്പാടിന് ഇന്നിന്റെ കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്നും അത്തരം കാഴ്ചപ്പാടുകൾ ഒരിക്കലും തിരുത്തേണ്ടി വന്നിട്ടില്ലെന്നും  സമുദായത്തിന്റെ നിലനില്പിനെ ബാധിക്കുന്ന നിയമങ്ങളൾ ഭരണാധികാരികൾ കൈകൊണ്ട സന്ദർഭങ്ങളിൽ  ജനാതിപത്യ മാർഗത്തിൽനേരിട്ട്  തിരുത്തിച്ച ചരിത്രമാണ് മുസ്ലിം ലീഗിൻ്റേതെന്നും മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷററും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്‌റഫ്‌ കർള അഭിപ്രായപ്പെട്ടു.                     "മുസ്ലിം ലീഗ് ഏഴര പതിറ്റാണ്ടിന്റെ  അഭിമാനം " മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് കുമ്പള പഞ്ചായത്തിലെ 23-ാം വാർഡ്‌ ടൗൺ കമ്മിറ്റി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദേഹം. വാർഡ്‌ പ്രസിഡൻ്റ് മൊയ്നു കുമ്പള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി കെ.വി യൂസഫ്, ഭാരവാഹികളായ ഇബ്രാഹിം ബത്തേരി,അഹ്മദ് കുഞ്ഞി  സംസാരിച്ചു. കൺവീനർ മുഹമ്മദ് കുഞ്ഞി തെരഞ്ഞെടുപ്പ് നിയത്രിച്ചു.   അബുല്ല സ്വാഗതവും സമീർ  നന്ദിയും പറഞ്ഞു.  ഭാരവായികൾ:                 മൊയ്‌നു കെ.എ ( പ്രസിഡൻ്റ്), ഷിഹാബ് റിയ, അബ്ദുല്ല കഞ്ചിക്കട്ട ( വൈസ് പ്രസിഡൻ്റുമാർ), അബ്ദുള്ള കുമ്പള ( ജന.സെക്രട്ടറി), അഷ്റഫ് ഷേഡികാവ്, ഹാദി ഷാലിമാർ( ജോ:സെക്രട്ടറി), കെ.എസ് സമീർ കുമ്പള ( ട്രഷറർ).

No comments