JHL

JHL

'ടെക്കി ടീച്ചർ' ഹൈസ്കൂൾ അധ്യാപക പരിശീലനം ആരംഭിച്ചു


 കുമ്പള: കുമ്പള, മഞ്ചേശ്വരം സബ്ബ് ജില്ലകളിലെ ഹൈസ്കൂൾ എസ് ഐ ടി സി മാർക്കുള്ള മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ടെക്കി ടീച്ചർ അധ്യാപക പരിശീലനം കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു . സമഗ്ര ശിക്ഷാ കേരളം, കാസറഗോഡിന്റെയും കൈറ്റ് കാസറഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പരിശീലനം കുമ്പള ബി.പി.സി ശ്രീ ജയറാം ജെ യുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീ. ദിവാകരൻ. കെ ഉദ്ഘാടനം നിർവഹിച്ചു. സി.ആർ.സി.സി ശ്രീമതി. സുശീല കെ സ്വാഗതവും ആർ പി ശ്രീമതി.പ്രിയ സി എച്ച് നന്ദിയും രേഖപ്പെടുത്തി. കനകമ്മ കെ( ഹെഡ്മാസ്റ്റർ ഇൻ ചാർജ് )പ്രവീൺകുമാർ (കൈറ്റ് ,കാസർഗോഡ്  കോഡിനേറ്റർ) തുടങ്ങിയവർ സംസാരിച്ചു. കാസറഗോഡ് ഡിപിസി ശ്രീ.നാരായണ ഡി ,രാജേഷ് എംപി (ഐ.ടി കാസറഗോഡ് ജില്ലാ കോഡിനേറ്റർ) തുടങ്ങിയവർ വിശിഷ്ടാതിഥികളായി പരിശീലന ക്യാമ്പിൽ പങ്കെടുക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നായി 37 അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കുന്നു.

No comments