JHL

JHL

മലയാളി കൂട്ടായ്മയിലൂടെ വിജയം കണ്ടു. ഹനീഫയുടെ കൊലയിൽ എഫ്ഐആർ എടുത്തു പ്രതികളെ അറസ്റ്റ് ചെയ്‌തു


 മുംബൈ : ഡിസംബർ ആറിന് മുംബൈ Fountan ൽ മലബാർ റസിഡൻസി ഹോട്ടൽ നടത്തുന്ന കാസർഗോഡ് മഞ്ചേശ്വരം ബംബ്രാണ സ്വദേശി ഹനീഫ നാട്ടക്കൽന്റെ ഗസ്റ്റ്ഹൗസിൽ ഉടമയും ഗുണ്ടകളും ഹോട്ടൽ നടത്തിപ്പുകാരനായ മലയാളി ഹനീഫ യെ മർദ്ദിക്കുകയും സ്ഥാപനം പിടിച്ചെടുക്കുകയും ചെയതിരുന്നു. ബന്ധുക്കളും നാട്ടുകാരും തുടർച്ചയായി ആവശ്യപ്പെട്ടിട്ടും പോലീസ് കേസ് എടുക്കാൻ തയ്യാറായിരുന്നില്ല.സാരമായ പരിക്കുകളോടെ 15 ദിവസമായി ഹോസ്പിറ്റലിൽ കഴിയുന്ന ഹനീഫ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.  AIKMCC യുടെയും ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെയും,മറ്റു മലയാളി സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും MRA Marg പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി ഉന്നത അധികാരികളുമായി ബന്ധപ്പെട്ടു ശക്തമായ സമ്മർദ്ദം മൂലം പോലീസ് എഫ്ഐആർ. എടുക്കുവാൻ നിർബന്ധിത മാവുകയും ഉടനെ തന്നെ പ്രതി നൂറുൽ ഇമാൻ ഷെയ്ഖിനെയും മകനെയും അറസ്റ്റ് ചെയ്‌തു പോലീസ് സ്റ്റേഷനിൽ ഹാജരാക്കി .           പോലീസ് സ്റ്റേഷനിലും,ഹോസ്പിറ്റലിലും ബോംബെ കേരള മുസ്ലിം ജമാഅത്ത് &AIKMCC യുടെയും മറ്റു മലയാളി സംഘടനകളുടെയും നൂറുകണക്കിന് പ്രവർത്തകർ തടിച്ചു കൂടി.മരണ വിവരം അറിഞ്ഞ ഉടനെ തന്നെ മരണം സംഭവിച്ച ഗസ്റ്റ് ഹൗസിലും ,J J ഹോസ്പിറ്റലും, പോലീസ് സ്റ്റേഷനിലും. മഹാരാഷ്ട്ര സ്റ്റേറ്റ് ഐയുഎംഎൽ ജനറൽ സെക്രട്ടറി C H അബ്ദുറഹ്മാൻ, ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്.V.A. ഖാദർ ഹാജി,AIKMCC പ്രസിഡണ്ട് അസീസ് മാണിയൂർ,ബോംബെ കേരള മുസ്ലിം ജമാഅത്ത് അത്തിന്റെയും AIKMCC യുടെയും നേതാക്കന്മാരായ. V K Zainudheen, P. M. Iqbal, P. V.Siddeeq, Masood Manikoth, Hamza Gatkoper,Haneefa കുബനൂർ, മുസ്തഫ കുമ്പോൾ തുടങ്ങിയ ബോംബേ കേരള മുസ്ലിം ജമാഅത്ത് /ബ്രാഞ്ച്/ കമ്മിറ്റി ഭാരവാഹികളും കെഎംസിസി ഏരിയ കമ്മിറ്റിയുടെ ഭാരവാഹികളും നേതാക്കന്മാരും പ്രവർത്തകരും അടക്കം വൻ ജനാവലി എത്തിയിരുന്നു .  AIKMCC അഡ്വൈസറി കമ്മിറ്റി ചെയർമാൻ T. K. C. മുഹമ്മദ്‌ അലി ഹാജി അടക്കം ഉന്നത നേതാക്കൾ തുടർച്ചയായി ബന്ധപ്പെട്ടവർക്കു ആവശ്യമായ നിർദേശങ്ങൾ നൽകി.




No comments