JHL

JHL

ആദ്യ സ്വര്‍ണക്കടത്ത്, ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് പിടിയിലായ കാസർകോട് സ്വദേശിനിയുടെ മൊഴി


 മലപ്പുറം:ഷഹല ആദ്യമാ യാണ് സ്വർണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ചവിവരം. കാസർകോട് സ്വദേശിയായ ഭർത്താവിന്റെ നിർബന്ധപ്രകാരമാണ് സ്വർണം കടത്തിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും നൽകും.

മൂന്ന് പാക്കറ്റുകളിലായാണ് ഷഹല ഉൾവസ്ത്രത്തിനുള്ളിൽ സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും.




No comments