JHL

JHL

മതേതര പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിന് ജനം കാതോർക്കുന്നു.. -അഡ്വ:സുബ്ബയ്യ റൈ


കുമ്പള. രാജ്യത്തെ വർഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ ജനസഞ്ചയം അത് വ്യക്തമാക്കുന്നുവെന്നും കെപിസിസി സെക്രട്ടറി അഡ്വ:സുബ്ബയ്യ റൈ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ആം ജന്മദിനത്തോടനുബന്ധിച്ച് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച "പദയാത്ര'' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ദാസൻ കടപ്പുറം, ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ, പ്രതി രാജ് തുമ്മ, ലോക്നാഥ് ഷെട്ടി, ഉമേഷ് മാസ്റ്റർ, രാമ കാർ ളെ, ഡോൾഫിൻ ഡിസോസ, മാന കുമ്പള, രമേഷ് ഗാന്ധി നഗർ, ഹനീഫ് കുമ്പള, തോമസ് ഡിസോസ എന്നിവർ സംബന്ധിച്ചു.


ഫോട്ടോ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 138-മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പദയാത്ര.



No comments