JHL

JHL

മണല്‍ക്കടത്ത് പിടികൂടാനുള്ള പരിശോധനക്കിടെ കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേര്‍ പിടിയില്‍


 കുമ്പള: മണല്‍വേട്ടക്കിറങ്ങിയ പൊലീസ് സംഘം പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേരെ പിടികൂടി.
  ഉദുമ എരോല്‍ സ്വദേശികളായ നിഖില്‍ (22), രാജേഷ് (33) എന്നിവരാണ് കുമ്പള പോലീസ് സംഘത്തിൻ്റെ പിടിയിലായത്.
 മണല്‍ക്കടത്ത് പിടികൂടാനായി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി 8 മണിയോടെ ഒളയത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് പിക്കപ്പ് വാനിൻ്റെ സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിൽ തോക്ക് കണ്ടെത്തിയത്. 
കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഏഴ് തിരകളും കണ്ടെത്തുകയായിരുന്നു.
 തോക്കിന് ലൈസന്‍സ് ഇല്ലെന്ന് പൊലീസ് പറഞ്ഞു.
 എസ്.ഐ രതീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ് കുമാര്‍, ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

No comments