JHL

JHL

കേരളത്തിലും കോവിഡ് പ്രതിരോധം ഊർജിതമാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം:  മറ്റു രാജ്യങ്ങളിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. എങ്കിലും കോവിഡ് ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കാതെ ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകാതിരിക്കണം -മുഖ്യമന്ത്രി പറഞ്ഞു.
ചൈനയിലടക്കം കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്മാണ്ഡവ്യ ഇന്ന് അറിയിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ ചർച്ച ചെയ്ത ശേഷമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് അവസാനിച്ചിട്ടില്ലെന്നും ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

No comments