JHL

JHL

സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി


 കുമ്പള:സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി. അടുക്ക ഭഗവതി നഗറിൽ തിങ്കളാഴ്ചയാണ് 12 ലിറ്ററിലധികം വരുന്ന മദ്യം പിടികൂടിയത്. മംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്ന് സംശയിക്കുന്നു. പ്രതി അടുക്കയിലെ ഹർഷിത് ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുമ്പും ഇയാൾക്കെതിരെ സമാനമായ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

 പ്രിവൻ്റീവ് ഓഫീസർ സി.കെ - വി സുരേഷ്,  സി.ഇ.ഒ രഞ്ജിത്, ഡ്രൈവർ പ്രവീൺ കുമാർ എന്നിവരാണ് മദ്യം പിടികൂടിയത്.

No comments