JHL

JHL


 കുമ്പള:: മഖ്ദൂമിയ്യ എജുക്കേഷണൽ സെന്റർ ദശവാർഷിക സമ്മേളനം 2023 ഫെബ്രുവരി 15,16 തിയ്യതികളിൽ നടക്കും.  സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സമസ്ത ഉപാദ്ധ്യക്ഷൻ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ നിർവ്വഹിച്ചു.  സമ്മേളന പ്രഖ്യാപനം മഖ്ദൂമിയ്യ അദ്ധ്യക്ഷൻ സയ്യിദ് ഫസൽ കോയമ്മ അൽബുഖാരി കുറാ തങ്ങൾ നിർവ്വഹിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് പത്തിന കർമ്മ പദ്ഝതികൾ പ്രഖ്യാപിച്ചു. ഹിഫ്ളുൽ ഖുർആൻ സനദ്ദാനവും, ഖുർആൻ റിസർച്ച് സെന്റർ ഉദ്ഘാടനവും നടക്കും. ഇതുമായി ചേർന്ന എക്സിക്യൂട്ടീവ് യോഗം ക ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയിൽ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു. സി അബ്ദുൽ ഖാദിർ സഖാഫി പ്രാർത്ഥന നടത്തി. മുഹമ്മദ് അലി അഹ്സനി ഉപ്പള വിഷയാവതരണം നടത്തി. സയ്യിദ് മുസ്തഫ തങ്ങൾ മുട്ടം, അലങ്കാർ മുഹമ്മദ് ഹാജി, എം. പി മുഹമ്മദ് ഹാജി മണ്ണങ്കുഴി ഇബ്റാഹീം ഹാജി ബേക്കൂർ, പാട്ടു മൂസഹാജി, കെ.എം മുഹമ്മദ് ഹാജി, സംബന്ധിച്ചു

No comments