JHL

JHL


 കുമ്പള : 44.28 ലിറ്റർ  (180ml x 246)  വ്യാജ മദ്യം വീട്ടിൽ വില്പനക്കായി കൈവശം വെച്ച് സൂക്ഷിച്ചതിനു എടനാട് വില്ലേജിൽ,സജങ്കില്ല ദേശത്ത്, രാമ മകൻ അശോക (31/2022) എന്നയാളെ കുമ്പള റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അശ്വിൻ കുമാർ കെ യും പാർട്ടി യും ചേർന്ന് അറസ്റ്റു ചെയ്ത് കേസാക്കി.

മദ്യ കുപ്പികളിൽ യാതൊരു വിധ സെക്യൂരിറ്റി സ്റ്റിക്കറോ,ലേബലോ, ഹോളോഗ്രമോ പരിശോധനയിൽ കണ്ടിരുന്നില്ല.ക്രിസ്മസ്‌ ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് അധികൃതർ പരിശോധന നടത്തിയത്. കാസർഗോഡ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഡി ബാലചന്ദ്രന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. Special reserve Honey Guide Brandy ഇനത്തിലുള്ള മദ്യത്തിന്റെ വ്യാജ ശേഖരം ആണ് പിടികൂടിയത്. വരും ദിവസങ്ങളിലും കർശന പരിശോധന നടത്തുമെന്നു ഇൻസ്‌പെക്ടർ അറിയിച്ചു 

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ എം രാജീവൻ , സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് , സിജു, രമേശൻ, സബിത്ത് ലാൽ വനിത സി ഇ ഒ സജ്‌ന പി യു എന്നിവരുണ്ടായിരുന്നു

No comments