JHL

JHL

ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന ദമ്പതികൾ പൊലീസ് പിടിയിൽ


 ചെറുവത്തൂർ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന ദമ്പതികൾ പൊലീസ് പിടിയിൽ. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അന്താരാഷ്ട്ര ഐ. ടി. കമ്പനികളിൽ എൻജീനീയർ ജോലി വാഗ്ദാനം ചെയ്ത് ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിമിരി സ്വദേശിയിൽ നിന്ന് പണം തട്ടിയ പ്രതികളാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി എസ്. ശരണ്യ, ഭർത്താവ് പാലക്കാട് നെന്മാറയിലെ മനു എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ നിർദ്ദേശപ്രകാരം ആലപ്പുഴ കലവൂരിൽ നിന്നും ചീമേനി എസ്.എച്ച്ഒ കെ .അജിതയും സംഘവും അറസ്റ്റ് ചെയ്തത്.

വിവിധ മേൽവിലാസങ്ങളിൽ സിം കാർഡുകൾ കരസ്ഥമാക്കിയും ഒളിവിൽ കഴിയുന്ന വിലാസങ്ങളിൽ ആധാർ കാർഡുകൾ സമ്പാദിച്ചുമാണ് ഇവർ നാല്ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയത്. തമിഴ് നാട്ടിലും കേരളത്തിൽ വിവിധ സ്ഥലങ്ങളിലും താമസിച്ച് വിദേശത്ത് ബിസിനസ്സ് നടത്തുകയാണെന്നും വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് സോഷ്യൽ മീഡിയയിലൂടെ ആളുകളെ വിശ്വസിപ്പിച്ചുമാണ് ഇവർ ആളുകളെ കബളിപ്പിച്ചിരുന്നത്.

No comments