JHL

JHL


 മൊഗ്രാൽ. മൊഗ്രാലിന്റെ ഫുട്ബോൾ ആചാര്യൻ കുത്തിരിപ്പ് മുഹമ്മദ് യാത്രയായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. കഴിഞ്ഞവർഷം ഡിസംബർ 9ന് രാത്രിയായിരുന്നു കുത്തിരിപ്പ് മുഹമ്മദിന്റെ വിയോഗം. ജീവിതം തന്നെ ഫുട്ബോളിനായി സമർപ്പിച്ച, മൊഗ്രാലിൽ നിന്ന് നൂറുകണക്കിന് ഫുട്ബോൾ താരങ്ങളെ വാർത്തെടുത്ത കുത്തിരിപ്പ് മുഹമ്മദിന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മൊഗ്രാൽ സ്പോർട്സ് ക്ലബ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ചടങ്ങിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് ട്രഷററും, വാർഡ് മെമ്പറുമായ റിയാസ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു. മുൻ ക്ലബ് സെക്രട്ടറി എം മാഹിൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള മുഖ്യാതിഥിയായി സംബന്ധിച്ചു. ക്ലബ്ബ് വൈസ് പ്രസിഡണ്ട്‌ മുഹമ്മദ് സ്മാർട്ട് സ്വാഗതവും,ക്ലബ് സെക്രട്ടറി ആസിഫ് ഇക്ബാൽ നന്ദിയും പറഞ്ഞു.

 ചടങ്ങിൽക്ലബ്ബ് പ്രസിഡണ്ട്‌ അൻവർ അഹമ്മദ് എസ്, അച്യുതൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാൻ, സെഡ് എ മൊഗ്രാൽ, എം എ അബ്ദുൽ റഹ്മാൻ, ടി എം ഷുഹൈബ്, ഷക്കീൽ- അബ്ദുള്ള, എംഎസ് സി മുൻ ക്യാപ്റ്റൻ കെ സി സലീം, അബൂബക്കർ ലാൻഡ്മാർക്ക് എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: കുത്തിരിപ്പ്  മുഹമ്മദിന്റെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് മൊഗ്രാൽ സ്പോർട്സ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ എം മാഹിൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

No comments