JHL

JHL


മൊഗ്രാൽ. മൊഗ്രാലിൽ നിന്ന് കളഞ്ഞു കിട്ടിയ നിരവധി കാർഡുകളും, പണവും അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് നൽകി മൊഗ്രാൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ  റാസി മാതൃകയായി.

മൊഗ്രാൽ ടൗണിൽ നിന്നാണ് പേഴ്‌സ് കളഞ്ഞു കിട്ടിയത്. മൊഗ്രാൽ റഹ്മത്ത്  നഗറിലെ യുവാവിന്റെതായിരുന്നു പേഴ്‌സ്.മൊഗ്രാലിലെ മൗലാനാ ഹോട്ടൽ ഉടമ റഹീമിന്റെ(അമ്മു) മകനാണ് റാസി.

ഫോട്ടോ: കളഞ്ഞു കിട്ടിയ പേഴ്‌സ് റാസി ഉടമസ്ഥന് നൽകുന്നു.

No comments