JHL

JHL

മംഗൽപാടിയിൽ യു ഡി എഫിൽ അസംതൃപ്തരായ യവർ എൻ സി പി യിലേക്ക്.


 ഉപ്പള : മംഗൽപാടി ഗ്രാമപഞ്ചായത്തിൽ യു ഡി എഫിൽ ഉരുണ്ടുകൂടിയ വിഭാഗീയത മറനീക്കി പുറത്തുവന്നതിൽ അസംതൃപ്തരായി നിരവധിപേർ എൻ  സി പി യിലേക്ക് ചേർന്നതായി മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

അഷ്റഫ് പച്ചിലംമ്പാറ യുടെ നേതൃത്വത്തിൽ നിരവധി പേർ എൻ സി പിയിലേക്ക് ചേർന്നത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച 

നസീർ ബപ്പായിത്തൊട്ടി,ഹരീഷ്,മെഹ്മൂദ് ഹോസങ്കടി മുബഷിറ, അബ്ദുൽ ഹമീദ്  ഉൾപ്പെടെ എൻ സി പി യിൽ ചേർന്നവർക്ക് ഉപ്പളയിൽ ചേർന്ന യോഗത്തിൽ വെച്ച് എൻ സി പി ജില്ലാ പ്രസിഡൻറ് കരിം ചന്ദേര ന്മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

 എൻ സി പി ബ്ലോക്ക് പ്രസിഡണ്ട് മെഹ്മൂദ് കൈകമ്പയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര മുഖ്യ പ്രഭാഷണം നടത്തി,ജില്ല ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് വിഷയം അവതരിപ്പിച്ചുപ്രസംഗിച്ചു ജില്ലാ സെക്രട്ടറി സിദ്ദീഖ് കൈകമ്പ, കാസർകോട് ബ്ലോക്ക് സെക്രട്ടറി ഹമീദ് ചേരങ്കായി, എൻ എം സി കാസർകോട് ജില്ലാ പ്രസിഡണ്ട് ഖദീജ മൊഗ്രാൽ എൻ വൈ സി ജില്ലാ ട്രഷറർ  ജംഷാദ് മൊഗ്രാൽ 

അഷ്റഫ് മദർ ആർട്സ്  തുടങ്ങിയവർ സംസാരിച്ചു മഞ്ചേശ്വരം ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് ആനബാഗിലു സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

No comments