JHL

JHL

 

കാസർകോട് : തൃക്കരപ്പൂർ വയലോടി പ്രദേശത്തെ പ്രീജേഷിന്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും വേഗത്തിൽ അറസ്റ്റ് ചെയ്യണമെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ. വൈ. സി) ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. അതിദാരുണമായ സംഭവത്തിൽ ജില്ലാ കമ്മിറ്റി നടുക്കം രേഖപ്പെടുത്തി.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും പൊലീസ് ഉണർന്നു പ്രവർത്തിക്കണമെന്നും യോഗം വ്യക്തമാക്കി. ജില്ലാ പ്രസിഡണ്ട് സതീഷ് പുതുച്ചേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ നിലാങ്കര

വൈസ് പ്രസിഡൻ്റ് ഷാഫി സുഹരി പടുപ്പ്, സിജോ സെബാസ്റ്റ്യൻ, ട്രഷറർ മുഹമ്മദ് ജംഷാദ് മൊഗ്രാൽ,  ഷമീമ, അസീറ , കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് നിജേഷ് എന്നിവർ സംസാരിച്ചു.

No comments