JHL

JHL

കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുമ്പള(www.truenewsmalayalam.com) : കുമ്പള ഹയർ സെക്കന്ററി സ്കൂൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് ഉൽഘാടനം ചയ്തു.

 സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായാണ് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്. 

ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ വിദ്യാർത്ഥികൾക്ക് കാലാവസ്ഥാ നിരീക്ഷണം നടത്താൻ സാധിക്കും. പഞ്ചായത്ത് പ്രസിഡന്റ് താഹിറാ യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്‌ട്രിക്‌ട് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ നാരായണ ദേലമ്പാടി വിഷയം അവതരിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, പി ടി എ  പ്രസിഡന്റ് എ കെ ആരിഫ് , വൈസ് പ്രസിഡന്റ് മൊയ്തീൻ അസീസ് , മദർ പി ടി എ പ്രസിഡന്റ് വിനീഷ, എസ് എം സി ചെയർമാൻ കെ വി യൂസുഫ്, 

തുടങ്ങിയവർ ആശംസകൾ നേർന്നു. 

പ്രിൻസിപ്പൽ ദിവാകരൻ സ്വാഗതവും കാർത്തികേയൻ നന്ദിയും പറഞ്ഞു.



No comments