JHL

JHL




കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ദിവസേനയുള്ള ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിന്റെ ഒന്നാം സെമി  ഫൈനൽ മത്സരത്തിൽ അർജന്റീന 3ഗോളിന് വിജയിക്കുമെന്ന് പ്രവചിച്ച കുമ്പള ലക്കി സ്റ്റാർ ക്ലബ്ബ് മുൻ താരവും, സംഘാടകനുമായ ലത്തീഫ് കുമ്പള വിജയിയായി.

225പേർ പങ്കെടുത്ത പ്രവചന മത്സരത്തിൽ  ഫലം കൃത്യമായി പ്രവചിച്ച ഏക വ്യക്തിയാണ് ലത്തീഫ് കുമ്പള.


മീപ്പിരി സെന്ററിൽ നടന്ന ചടങ്ങിൽ ക്രിയേറ്റീവ് ടച്ച്- -എയ്സ് അക്കൗണ്ട്സ് സ്പോൺസർ ചെയ്ത സമ്മാനം ജയപ്രകാശ് ക്രിയേറ്റീവ് ടച്ച്, എയ്സ് അക്കൗണ്ട്സ് അധ്യാപകൻ ഹാഷിർ മാസ്റ്റർ എന്നിവർ ചേർന്ന് സമ്മാനിച്ചു.ചടങ്ങിൽ മഹമൂദ് സ്കൈലർ,അലി മൊഗ്രാൽ, സിറാജ് സെ ലക്ഷൻ സെന്റർ,എയ്സ് അക്കൗണ്ട്സ് വിദ്യാർത്ഥികളായ ജുനൈദ്, നഹ്മുദ്ദീൻ, സജ്ജാദ്, ഹിത്തേഷ് ക്രിയേറ്റീവ് ടച്ച്, ദാവൂദ് ഹക്കീം ജെഎച്എൽ, അമീർ ജമാൽ ജെഎച് എൽ, സഫ്‌വാൻ, എം എ മൂസ മഹർ എന്നിവർ സംബന്ധിച്ചു.




ഫോട്ടോ: കുമ്പളം മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ  സംഘടിപ്പിച്ച ലോക കപ്പ് ഫുട്ബാൾ ഒന്നാം സെമി ഫൈനൽ പ്രവചന മത്സരത്തിലെ വിജയിയായ ലത്തീഫ് കുമ്പളയ്ക്ക് ക്രിയേറ്റീവ് ടച്ച്- എയ്സ് അക്കൗണ്ട്സ്  സ്പോൺസർ  ചെയ്ത  സമ്മാനം ജയപ്രകാശ്, ഹാഷിർ മാസ്റ്റർ എന്നിവർ ചേർന്ന് സമ്മാനിക്കുന്നു.
 


No comments