JHL

JHL

അധ്യാപകന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ അധ്യാപിക മരണത്തിന് കീഴടങ്ങി; അധ്യാപികയുടെ മകനായ നാലാംക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ അധ്യാപകനെതിരെ ഒരു കൊലപാതകക്കുറ്റം കൂടി ചുമത്തി

മംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ അധ്യാപകന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ അധ്യാപിക ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങി. ഗടക് സ്വദേശിനിയായ ഗീതയാണ് വ്യാഴാഴ്ച മരിച്ചത്. ഗീതയുടെ മകനും ഗടക് നര്‍ഗുണ്ട് പട്ടണത്തിനടുത്തുള്ള ഹദ്ലി സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ഭരതിനെ(9) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അധ്യാപകന്‍ മുത്തപ്പ യല്ലപ്പ ഹഡഗലിയെ കര്‍ണാടക പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഗീതയോടുള്ള വൈരാഗ്യം മൂലമാണ് ഭരതിനെ മുത്തപ്പ ചട്ടുകം കൊണ്ട് അടിച്ച ശേഷം സ്‌കൂളിന്റെ ഒന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞിരുന്നത്. ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ഭരത് മരിച്ചിരുന്നത്. ഭരതിനെ അക്രമിക്കുന്നത് തടഞ്ഞപ്പോള്‍ ഗീതയുടെ തലക്കും മുത്തപ്പ ചട്ടുകം കൊണ്ട് അടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗീത അതീവ ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്നു. ഭരത് പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരായ ഗീതയും മുത്തപ്പയും നേരത്തെ പ്രണയത്തിലായിരുന്നു. ഗീത പിന്നീട് അകല്‍ച്ച കാണിച്ചതോടെയാണ് പ്രകോപിതനായ മുത്തപ്പ ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഗീത മരിച്ചതോടെ മുത്തപ്പക്കെതിരെ പൊലീസ് മറ്റൊരു കൊലപാതകക്കുറ്റം കൂടി ചുമത്തി.



 

No comments