JHL

JHL

കുമ്പള മീപ്പിരി സെന്റർ ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരം: ഐ കെയർ സൊല്യൂഷൻ മൊബൈൽ ഫോൺ അസിസ് കുമ്പളയ്ക്ക്.


 കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിച്ച ദിവസേനയുള്ള ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിൽ ഐ കെയർ സൊല്യൂഷൻ ഏർപ്പെടുത്തിയ ഫൈനൽ മത്സരത്തിലെ വിജയിക്കുള്ള മൊബൈൽ ഫോൺ കുമ്പള സ്വദേശി അസിസ് കരസ്ഥമാക്കി.

 ഫൈനൽ മത്സരത്തിൽ നാലു പേരെയാണ് വിജയിയായി തിരഞ്ഞെടുത്തിരുന്നത്. ഇതിൽ ആദ്യത്തെ സമ്മാനം ഐ കെയർ സൊല്യൂഷൻ സ്പോൺസർ ചെയ്ത മൊബൈൽ ഫോൺ അസിസ് നേടി.മറ്റ് മൂന്നുപേർക്കുള്ള സമ്മാനങ്ങൾ സ്കൈലർ, മഹമൂദ് സ്കൈലർ എന്നിവരാണ് സ്പോൺസർ ചെയ്തിരുന്നത്.


മീപ്പിരി സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ മൊബൈൽ ഫോൺ ഐ കെയർ സൊലൂഷൻ ഉടമ റിയാസ് അസിസിന് സമ്മാനിച്ചു.കബീർ, ലോഹിത്ത്,റഫീഖ് ഫിദ,എംഎ മൂസ മഹർ,,അലി മൊഗ്രാൽ മോഡേൺ ഫാൻസി, ഇർഷാദ് കുമ്പള മൊബൈൽ ഫിക്സ് എന്നിവർ സംബന്ധിച്ചു.




No comments