JHL

JHL

കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഫോണ്‍ പേ വഴി പണം നല്‍കാം.


തിരുവനന്തപുരം : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിനു ഓണ്‍ലൈനിലൂടെ പണം നല്‍കാനുള്ള സംവിധാനം നിലവില്‍ വരുന്നു. സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഇന്ന് മുതല്‍ ടിക്കറ്റ് ചാര്‍ജ് ഫോണ്‍ പേ വഴി പണം നല്‍കാം.

ക്യൂ ആര്‍ കോഡ് വഴി പണം അടയ്ക്കാനുള്ള സംവിധാനത്തിന് രാവിലെ 10.30ന് മന്ത്രി ആന്റണി രാജു തുടക്കമിടും. മന്ത്രിയുടെ ചേംബറില്‍ ഇങ്ങനെ ആദ്യ ടിക്കറ്റെടുത്താണ് ഉദ്ഘാടനം. വരും നാളുകളില്‍ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ആദ്യ പടിയായാണ് സൂപ്പര്‍ ക്ലാസ് ബസുകളില്‍ നടപ്പാക്കുന്നത്.



 

No comments