JHL

JHL

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി ബൂട്ടണിയുക സൗദി ക്ലബിന് വേണ്ടി


 മാഞ്ചസ്റ്റര്‍ യൂണൈറ്റഡുമായുള്ള കലഹത്തിന് പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ഇനിയെങ്ങോട്ടേക്കെന്ന ചോദ്യത്തിന് അവസാനം.  ഖത്തറിലെ ലോകകപ്പ് പരാജയത്തിന് പിന്നാലെ മറ്റൊരു അറബ് രാജ്യത്തേക്ക് ചേക്കേറി റൊണാള്‍ഡോ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി ബൂട്ടണിയുക സൗദി ക്ലബിന് വേണ്ടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ സൗദി ക്ലബ് അല്‍–നാസ്ര്‍ എഫ്സിയുമായി റെക്കോര്‍ഡ് തുകയ്ക്ക് കരാര്‍ ഒപ്പിട്ടു. 2025 വരെയാണ് കരാര്‍. പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറാണ് വരുമാനംസൗദിയുടെ ഫുട്ബോള്‍ അംബാസഡറായും റൊണാള്‍ഡോ പ്രവര്‍ത്തിക്കും. 2030ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് ക്രിസ്റ്റ്യാനോയുടെ വരവ് ഊര്‍ജമേകുമെന്നാണ് പ്രതീക്ഷ. ചരിത്രം സൃഷ്ടിക്കപ്പെടുന്നു എന്ന മുഖവുരയോടെയാണ് ജഴ്സിയുമായി റൊണാള്‍ഡോ നില്‍ക്കുന്ന ചിത്രം ക്ലബ് പുറത്തുവിട്ടത്. രാജ്യത്തിന്റെ ഭാവി തലമുറയ്ക്ക് പ്രചോദനമാകുന്ന തീരുമാനമാണിതെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ യൂറോപ്യന്‍ ചാപ്റ്ററിനും ചാംപ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ക്കുമാണ് 37കാരനായ റൊണാള്‍ഡോ പുതിയ തീരുമാനത്തോടെ വിരാമമിട്ടിരിക്കുന്നത്. അതേസമയം, പ്രധാന ലീഗ് പോരാട്ടങ്ങളില്‍ റോണോയെ മിസ് ചെയ്യുമെന്ന സങ്കടത്തിലാണ് ആരാധകര്‍.




No comments