പാചക വാതക വില വർധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി
കുമ്പള: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുമ്പള ടൗണിൽ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി. ഹോട്ടൽ മേഖല പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുന്ന ഈ സമയത്തും അനിയന്ത്രിതമായി ഗ്യാസ് വിലവർധനവ് സാധാരണക്കാരോടുള്ള സർക്കാരിന്റെ ക്രൂതയാണെന്ന് ജില്ല പ്രസിഡന്റ് അബ്ദുല്ല താജ് അഭിപ്രായപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് രാമഭട്ട് ഗോകുല ഹോട്ടലിന്റെ നേത്രത്വത്തിൽ നടന്ന പ്രകടനത്തിൽ റഹ്‌മാൻ ഇറ്റാലിയൻ റസ്റ്റോറന്റ്, സവാദ് താജ്, വെങ്കടേശ്വരഹെബ്ബാർ ഹോട്ടൽ കൃഷ്‌ണ ഭവൻ, മമ്മു മുബാറക്, മുനീർ സ്റ്റാർ ഹോട്ടൽ, ഫാസിൽ മലബാർ ഹോട്ടൽ അറഫാത്ത് ക്യുബ, റിസ്വാൻ താജ് ഹോട്ടൽ, നിസാം ബദ്രിയ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment