പിഡിപി പന്തം കൊളുത്തി പ്രകടനം ഇന്ന് ഉപ്പളയിൽ
ഉപ്പള : മഅദനി യുടെ ജീവൻ രക്ഷിക്കുക സർക്കാർ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് ആറ് മണിക്ക് ഉപ്പള ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു
നീണ്ട ജയിൽ വാസവും വേണ്ടചികിസയും ലഭ്യമാകാത്തതിന്റെ പേരിൽ രോഗം മൂര്ചിച്ചുവരുകയാണ് നിലവിൽ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ഉള്ളതായി ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തിറ്റുണ്ട്
അടിയന്തിര ശാസ്ത്രകൃയ വേണമെന്നാണ് നിർദേശം അല്ലാത്ത പക്ഷം ശരീരം തീർത്തും നിശ്ചലമാകുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്
ഈ സാഹചര്യത്തിൽ മഅദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടുക പന്തം കൊളുത്തി പ്രകടനം സൂചനമാത്രമാണെന്നും കേരള കർണാടക അതിർത്തി റോഡ് ഉപരോധമടക്കം വരും നാളുകളിൽ നടത്തുമെന്നും നേതാക്കൾ അറിയിച്ചു
Post a Comment