JHL

JHL

മുഹിമ്മാത്ത് ത്വാഹിര്‍ തങ്ങള്‍ ഉറൂസിന് സനദ് ദാന-ആത്മീയ സമ്മേളനത്തോടെ സമാപനം


 പുത്തിഗെ: നാല് ദിവസങ്ങളിലായി മുഹിമ്മാത്തില്‍ നടന്നു വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത് ഉറൂസ് മുബാറകിന് സനദ്ദാന-ആത്മീയ സമ്മേളനത്തോടെ പ്രൗഢ സമാപനം. പതിനായിരങ്ങള്‍ക്കാണ് ഉറൂസിന്റെ തബറുക്കായി ഭക്ഷണം വിതരണം നടത്തിയത്. ഞായറാഴ്ച്ച വൈകിട്ട് ആരംഭിച്ച സമാപന പരിപാടികള്‍ അര്‍ധ രാത്രി പിന്നിട്ട് സമാപിക്കുമ്പോഴും ആയിരങ്ങള്‍ മുഹിമ്മാത്ത് നഗരിയിലേക്ക് ഒഴുകികൊണ്ടിരുന്നു.

സമാപന സമ്മേളനത്തില്‍ മുഹിമ്മാത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 63 ഹിമമി പണ്ഡിതരും 4 ഹാഫിളീങ്ങളും സനദും സ്ഥാന വസ്ത്രങ്ങളും ഏറ്റുവാങ്ങി.
മൂന്ന് പതിറ്റാണ്ട് പിന്നിട്ട മുഹിമ്മാത്ത് മുന്നോട്ട് വെക്കുന്ന പുതിയ മുന്നേറ്റ പദ്ധതികള്‍ക്ക് പിന്തുണയേകുന്ന പ്രഖ്യാപനവുമായണ് വിശ്വാസികള്‍ മടങ്ങിയത്.
സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മുഹിമ്മാത്ത് സീനിയര്‍ ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഒതുക്കുങ്ങല്‍ സനദ് ദാനം നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മാരായമംഗലം അബ്ദുല്‍റഹ്‌മാന്‍ ദാരിമി, കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, പട്ടുവം കെ.പി അബൂബക്കര്‍ മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, എ.പി അബ്ദുല്‍ ഹകീം അസ്ഹരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തു തങ്ങള്‍ കണ്ണവം, സയ്യിദ് ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് യുപിഎസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് എസ്.കെ തങ്ങള്‍ ചൗക്കി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഹകീം സഅദി കണ്ണൂര്‍, അലി കുഞ്ഞി ദാരിമി, അലി മൊഗ്രാല്‍, സി.കെ.എം അഷ്റഫ് മൗലവി, അബ്ദുല്‍ റശീദ് സഖാഫി മെരുവമ്പായി, നസീര്‍ അതിലകം, ഹാജി അമീറലി ചൂരി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി തലക്കി, മൊയ്ദു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, എ.ബി അബ്ദുല്ല മാസ്റ്റര്‍, വി.സി അബ്ദുല്ല സഅദി, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, എംപി അബ്ദുല്ല ഫൈസി, കന്തല്‍ സൂപ്പി മദനി, ചേരൂര്‍ അബ്ബാസ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സകാഫി പാവൂറടുക്ക, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, സിഎന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, സി എല്‍ ഹമീദ്, ഇത്തിഹാദ് മുഹമ്മദ് ഹാജി, സിദ്ധീഖ് സഖാഫി ബായാര്‍, അഹ്‌മദ് അലി ബെണ്ടിച്ചാല്‍, ഷാഫി ഹാജി ബേവിഞ്ച, അബ്ദുല്‍ റഹ്‌മാന്‍ ബേവിഞ്ച, ഹമീദ് മൗലവി ആലംപാടി, ലത്തീഫ് സഅദി ഉറുമി, യൂസുഫ് മദനി ചെറുവത്തൂര്‍, അഡ്വ. ശാകിര്‍ മിത്തൂര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബിഎസ് അബ്ദുല്ലകുഞ്ഞി ഫൈസി സ്വാഗതവും ഉമര്‍ സഖാഫി കര്‍ണൂര്‍ നന്ദിയും പറഞ്ഞു.

No comments