മംഗൽപ്പാടി പഞ്ചായത്തിലെ വികസന മുരടിപ്പിനും പണ്ട് പാഴാക്കിയതിനും മുസ്ലിംലീഗ് മറുപടി പറയണം.
ഉപ്പള :മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിനും സർക്കാർ പണ്ട് പാഴാക്കിയതിനും ഭരണകക്ഷിയായ മുസ്ലിം ലീഗ് മറുപടി പറയണമെന്ന് എൻ സി പി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മഹ്മൂ ദ് കൈകമ്പ ആവശ്യപ്പെട്ടു പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ഓരോ സാമ്പത്തിക വർഷവും അനുവദിക്കുന്ന ഫണ്ടുകളാ ണ് പഞ്ചായത്തിൻ കെടുകാര്യസ്ഥത മൂലം നിരന്തരമായി പാഴാക്കുന്നത്. സർക്കാർ അനുവദിച്ച തുകയുടെ 30 ശതമാനം പോലും ചിലവഴിക്കാതെ ജില്ലയിൽ ഏറ്റവും പുറകിലാണ് മംഗൽപാടി പഞ്ചായത്ത് വിനിയോഗിക്കുന്ന ഫണ്ടും പഞ്ചായത്തിൻറെ തനത് പണ്ടും ഉൾപ്പെടെ വികസനത്തിനും കാര്യക്ഷമമായി ഉപയോഗിക്കാതെ അഴിമതിയും ധൂർത്തുമാണ് നടത്തുന്നത്.
ഇതുകൊണ്ടുതന്നെ നാടിന്റെ അടിസ്ഥാന വികസനങ്ങളും കാർഷികമേഖല ഉൾപ്പെടെയുള്ള മേഖലയും അവതാളത്തിലാണ്. പാവപ്പെട്ടവർക്ക് വീട് നിർണയിക്കുന്നതിനൊ വീടിന്റെ അറ്റകുറ്റപ്പണി ക്കൊ ആവശ്യത്തിന് ഫണ്ടുകൾ ഉപയോഗിക്കുന്നില്ല.
ഒരു സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിൽ ആവിഷ്കരിച്ച നടപ്പിലാക്കേണ്ട പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാതെ ഭ രണകക്ഷികൾ പരസ്പരം പോരടിക്കുകയും അഴിമതിക്കാരായി മാറി യിരിക്കുകയുമാണ് .
ഏറ്റവും കൂടുതൽ വരുമാനം ഉള്ള പഞ്ചായത്തിലെ സമ്പത്ത് മുഴുവൻ ഇവർ കൊള്ളയടിക്കുകയും ധൂർത്തടിക്കുക യുമാണ് നാടിന്റെ ഭരണസിരാകേന്ദ്രമായ പഞ്ചായത്ത് ഓഫീസ് ഇന്ന് ഭരണകക്ഷികൾ അംഗങ്ങളുടെയും ജീവനക്കാരുടെയും വിശ്രമകേന്ദ്രമാക്കിയിരിക്കുകയാണ് ഈ കുത്തഴിഞ്ഞ അവസ്ഥ കാരണം ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്ന ആളുകൾ നിരന്തരമായി ഓഫീസ് കയറിയിറങ്ങേണ്ട അവസ്ഥയാനുള്ളത്.
സർക്കാർ മാർഗരേഖ ചട്ടങ്ങളോ നിയമങ്ങളോ
ഒന്നും ഞങ്ങൾക്ക് ബാധകമല്ലെന്ന് ധിക്കാരപരമായ നിലപാടാണ് ഭരണനേതൃത്വത്തിനും ഉദ്യോഗസ്ഥർക്കുമുള്ളത് ഇതിന് മുസ്ലിം ലീഗ് മറുപടി പറയണമെന്ന് മഹ്മൂദ് കൈകമ്പ ആവശ്യപ്പെട്ടു.
Post a Comment