JHL

JHL

യുവ കരാറുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കൊട്ടേഷൻ സംഘം അറസ്റ്റിൽ


 ചെർക്കള: ഒരു വർഷം മുമ്പ് യുവകരാറുകാരൻ ചെർക്കള ബേർക്കയിലെ പെർളം അഷ്റഫിനെ കൊട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ച കേസിൽ സംഭവത്തിൽ നേരിട്ടു പങ്കെടുത്ത മൂന്നു പേരേ വിദ്യാനഗർ സി.ഐ പി.പ്രമോദ് അറസ്റ്റു ചെയ്തു.

ചെർക്കള ബേർക്കയിലെ പുനത്തിൽ അഷറഫ്, അൻവർ പള്ളത്തടുക്കം ,കെ.കെചേരൂരിലെ താമസക്കാരൻ റഫീഖ് എന്നിവരാണ് അറസ്റ്റിലായത്.

 മൂവരും കൃത്യത്തിൽ നേരിട്ടു പങ്കെടുത്തതാണെന്ന് പോലീസ് പറഞ്ഞു. കൊട്ടേഷൻ സംഘത്തിലെ ഇനി മൂന്നു പേരേ കിട്ടാനുണ്ട്. ചെർക്കള ബേർക്കയിലെ ബാബ് ബഷീർ എന്ന പാറ ബഷീർ പറഞ്ഞത് അനുസരിച്ച് 250000 രൂപയ്ക്ക് കൊട്ടേഷൻ എടുത്തതെന്ന് പ്രതികൾ പോലീസിനോട് സമ്മദിച്ചു.

 വധശ്രമത്തിൽ നിന്ന് രക്ഷപെട്ട കാരാറുകാരൻ അഷ്റഫ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു പ്രതികളെ ഇന്ന് കോടതിയിൽ ഹാജറാക്കും  മറ്റു പ്രതികൾക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

No comments