അന്താരാഷ്ട്ര വനിതാ ദിനം കുമ്പള സി എച്ച് സിയിലെ വനിതാ ജീവനക്കാരേയും ആശാ പ്രവർത്തകരേയും ആദരിച്ചു
കുമ്പള: അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി കുമ്പള സി.എച്ച് സി യിലെ വനിതാ ജീവനക്കാരേയും ആശാ പ്രവർത്തകരേയും ആദരിച്ചു.
സി.എച്ച് സി യിൽ നടന്ന വനിതാ ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകര റൈ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.
പി എച്ച്എൻ സൂപ്പർവൈസർ ശോഭന എം വനിതാ ദിന സന്ദേശം നൽകി.ഡോ: സാജിത,ഡോ:ദീപ്തി,പി.എച്ച്എൻ കുഞ്ഞാമി വി,ഹെൽത്ത് ഇൻസ് പെകടർ ഇൻചാർജ് ബാലചന്ദ്രൻ ,നഴ്സിംഗ് ഓഫീസർ സജിത സി.സി,സീനിയർ ക്ലാർക്ക് രവികുമാർ എന്നിവർ പ്രസംഗിച്ചു.
പടം: കുമ്പള സി എച്ച് സിയിലെ വനിതാ ജീവനക്കാരേയും ആശാ പ്രവർത്തകരേയും അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആദരിച്ചപ്പോൾ
Post a Comment