കാറിന്‍റെ ടയർ പൊട്ടി ലോറിയിലേക്ക് ഇടിച്ചുകയറി തേനിയിൽ രണ്ട് മലയാളികൾ മരിച്ചു
തമിഴ്‌നാട്ടിലെ തേനിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.
യാത്രയ്ക്കിടെ ടയർ പൊട്ടി കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മരിച്ചവർ കോട്ടയം ജില്ലക്കാരാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പുറകിലെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തേനിയിൽ നിന്ന് പെരിയകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അണ്ണാച്ചി വിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കർണാടക രജിസ്‌ട്രേഷനുള്ള ലോറി കോയമ്പത്തൂരിൽ നിന്ന് ഇൻറർലോക്ക് കയറ്റി വരികയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു.
കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23) , ഗോകുൽ (23) എന്നിവരാണ് മരിച്ചത്. അനന്ദുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് യുവാക്കൾ ഇന്നലെ വൈകിട്ട് കാറുമായി പോയത്. അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് അപകടത്തിൽപെട്ടത്.
Post a Comment