JHL

JHL

അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ റെയിൽവേ ഫുട്ട് ഓവർ ബ്രിഡ്ജ് അടിയന്തരമായി നിർമ്മിക്കണം. ചൈൽഡ് പ്രൊട്ടക്ട് ടീം കാസർഗോഡ് ജില്ലാ കമ്മിറ്റി


 കാഞ്ഞങ്ങാട് : റെയിൽവേ ലൈൻ മുറിച്ചു കടക്കുമ്പോൾ അപകടം തുടർകഥയായ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഫുട് ഓവർബിഡ്ജ് ഉടൻ യാഥാർത്ഥ്യം ആക്കണമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം കാസർകോട് ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് സൗത്ത് കുശാൽ നഗർ, അതിഞ്ഞാൽ മാണിക്കോത്ത്, എന്നിവിടങ്ങളിൽ പരിഗണന നൽകണം ഇത് സംബന്ധിച്ച് റെയിൽവേ അധികൃതർക്കും,എംപി എംഎൽഎ എന്നിവർക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു.സ്കൂളുകളിൽ ഇത് സംബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു ബോധവൽക്കരണത്തിന് ഉടനെ തുടക്കം കുറിക്കുമെന്ന്  കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് സികെ നാസർ പറഞ്ഞു.ഇതിന്റെ ആവശ്യകത ഒരു ലോക്കോ പൈലറ്റ് ശ്രദ്ധയിൽ പെടുത്തിയ കാര്യവും സി കെ നാസർ ഓർമ്മിപ്പിച്ചു. ജില്ല പ്രസിഡന്റ് ഷോബി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട്  പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ചേർന്ന  ചൈൽഡ് പ്രൊട്ടക്റ്റ് ടീം ജില്ല കൺവെൻഷനിൽ മെമ്പർമാരുടെ ഐഡി കാർഡ് വിതരണം നടന്നു ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദ് നിർമാണി ജില്ലാ കോഡിനേറ്റർ ഹക്കീം ബേക്കൽ ജില്ലാ വൈസ് പ്രസിഡണ്ട് നാസർ പി കെ ചാലിങ്കാൽ ജില്ലാ ജോയിൻ സെക്രട്ടറി ബിജോയ് ജോസഫ് ജില്ലാ ട്രഷറർ അബ്ദുൽ മജീദ് അമ്പലത്തറ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു



ഫോട്ടോ ചൈൽഡ് പ്രൊട്ടക്റ്റ് ടീം കാസർകോട് ജില്ലാ മെമ്പർമാരുടെ തിരിച്ചറിയൽ കാർഡ് വിതരണ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സികെ നാസർ കാഞ്ഞങ്ങാട് നിർവഹിക്കുന്നു..

No comments