JHL

JHL

സാമൂഹ്യ നീതി അട്ടിമറിക്കുന്ന കേന്ദ്ര - സംസ്ഥാന ബഡ്ജറ്റിനെതിരെ പ്രതിഷേധ സംഗമം നടത്തി


 മൊഗ്രാൽ പുത്തൂർ : സാമൂഹിക നീതി അട്ടിമറിക്കുന്ന, ജീവിത ദുരിതം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സംസ്ഥാന ബജറ്റുകൾക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി. മൊഗ്രാൽപുത്തൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ  വെൽഫെയർ പാർട്ടി കാസർഗോഡ് ജില്ലാ സെക്രെട്ടറി അബ്ദുല്ലത്തീഫ് കുമ്പള ഉദ്‌ഘാടനം  ചെയ്തു. സർക്കാർ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സാധാരണക്കാരുടെ മേൽ ദുരിതം അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. കോർപ്പറേറ്റു കമ്പനികളിൽ കുടിശ്ശികയായിക്കിടക്കുന്ന നികുതി പിരിച്ചെടുക്കാതെ പെട്രോളിന് പോലും സെസ്സ് ചുമത്തി പിരിച്ചെടുത്ത് സ്വസ്ഥമായി കഴിയാമെന്ന് ഭരണാധികാരികൾ തെറ്റിദ്ധരിക്കേണ്ടെന്ന് ഉദ്‌ഘാടനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. 

കാസർകോട് മണ്ഡലം പ്രസിഡന്റ് നഹാർ കടവത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അസ് ലം സൂരംബയൽ   സ്വാഗതവും കാസർകോട് മണ്ഡലം സെക്രട്ടറി ഫൗസിയ സിദ്ധീഖ്  നന്ദിയും പറഞ്ഞു.

No comments