അബുദാബിയിലെ സ്ഥാപനത്തില്‍ കുത്തേറ്റ് മലയാളി മരിച്ചു; കുത്തിയത് ബന്ധുവായ ജീവനക്കാരന്‍
അബുദാബി: അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് കൊല്ലപ്പെട്ടത്.
മുസഫ വ്യവസായ മേഖലയിലെ സ്വന്തം ബിസിനസ് സ്ഥാപനത്തില്‍വച്ചായിരുന്നു കുത്തേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.
യാസര്‍ നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിങ്ങിലേക്ക് രണ്ടു മാസം മുന്‍പാണ് ബന്ധുവായ മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
രണ്ടു ദിവസം മുന്‍പും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നാണ് സൂചന. ചങ്ങരംകുളം സ്വദേശി അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട യാസിര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ടു മക്കളുണ്ട്.
Post a Comment