JHL

JHL

ഖാസി അക്കാദമി വാർഷികവും ബാവ മുസ് ലിയാർ അനുസ്മരണവും


 കുമ്പള.ഖാസി ടി.കെ.എം ബാവ മുസ് ലിയാർ ഇസ് ലാമിക് അക്കാദമി ആറാം വാർഷികവും ബാവ മുസ് ലിയാരുടെ വിയോഗത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും കളത്തൂർ അക്കാദമി കാംപസിൽ സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്ദുൽ റഹ്മാൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു.

ജീവിതം മുഴുവനും ദീനി പ്രബോധനങ്ങൾക്കായി മാറ്റി വെച്ച് ഇത്തരം

കാര്യങ്ങൾ മഹത്വമേറിയ ഇബാദത്താണെന്ന് തെളിയിച്ച 

മഹാനായിരുന്നു ടി.കെ.എം ബാവ മുസ് ലിയാരെന്ന് അദ്ദേഹം പറഞ്ഞു.

അക്കാദമി വൈസ് പ്രസിഡൻ്റ് എം.അബ്ദുല്ല മുഗു അധ്യക്ഷനായി. ജന: സെക്രട്ടറി സിറാജ്ജുദ്ദീൻ ഫൈസി ചേരാൽ ആമുഖ പ്രഭാഷണം നടത്തി.  സയ്യിദ് യഹ്യ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി.

ഹനീഫ് ഹാജി മംഗളൂരു പതാക ഉയർത്തി.മൊയ്യ്തു നിസാമി  മുഖ്യ പ്രഭാഷണം നടത്തി.സഹീദ് ഫൈസി മുഗു അനുഗ്രഹ പ്രഭാഷണം നടത്തി.നാസിർ ഫൈസി ബെറുവം, റഫീഖ് ദാരിമി മൻച്ചി,

മുനീർ ഫൈസി ബദിയടുക്ക, ഖലീൽ ഫൈസി ഉർമി , കബീർ ഫൈസി അജജാപുരം, ഇബ്രാഹിം മുസ്‌ലിയാർ പുളിക്കൂർ, സലീം മൗലവി ബിലാല്‍ നഗര്‍, കരീം ഫൈസി കളത്തൂർ, മുഹമ്മദ് കുട്ടി മുസ്ലിയാർ പുത്തിഗെ, കണ്ടത്തിൽ മുഹമ്മദ് ഹാജി,

അബ്ദുൽ ഖാദിർ ഹാജി കയർക്കട്ടെ ,ടി.കെ ഇസ്മാഈൽ ഹാജി, യൂസുഫ് ഹാജി ബംബ്രാണ, യൂസുഫ് ഹാജി സീത്താംഗോളി, ഷാഫി ഹാജി അരോളി, യൂസഫ് മുസ്‌ലിയാർ പുത്തിഗെ, 

സി.എച്ച് ഹമീദ് ഹാജി, ഹുസൈൻ ഹാജി,ഇബ്രാഹിം, എം.എച്ച്. അന്തുമാൻ സംസാരിച്ചു.

No comments