JHL

JHL

കുമ്പളയിൽ ആരോഗ്യമേഖലയിൽ ഒന്നര പതിറ്റാണ്ട് കാലത്തെ മികച്ച സേവനം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിസി ബാലചന്ദ്രനെ തനിമ കലാസാഹിത്യ വേദി ആദരിച്ചു.


 കുമ്പള. കുമ്പളയിലെ ആരോഗ്യ മേഖലയിൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലത്തെ ഏറ്റവും മികച്ച സേവനം കാഴ്ചവെക്കുകയും, 2023 മെയ് മാസം സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്യുന്ന കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ (സിഎച്സി) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിസി ബാലചന്ദ്രനെ "തനിമ'' കലാ സാഹിത്യവേദി കുമ്പള -മൊഗ്രാൽ ചാപ്റ്റർ ആദരിച്ചു.


 കുമ്പള "ശാദി മഹൽ" വെഡിങ് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് മീപ്പിരി സെന്ററിൽ തനിമ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യൂസഫ് കട്ടത്തടുക്ക ഒരുക്കിയ "മെഹഫിൽ സന്ധ്യ''യിൽ വെച്ചായിരുന്നു ആദരവ്.


 തനിമ കലാസാഹിത്യ വേദി ജില്ലാ പ്രസിഡണ്ട് അബുത്വായി സിസി ബാലചന്ദ്രന് മെമോന്റോ സമ്മാനിച്ചും, ഷാൾ അണിയിച്ചും  ആദരിച്ചു. ചടങ്ങിൽ വെച്ച് മൊഗ്രാലിലെയും, പരിസരപ്രദേശങ്ങളിലെയും മാപ്പിളപ്പാട്ട് കവികളെ ഉൾപ്പെടുത്തിക്കൊണ്ട് "വടക്കിന്റെ ഇശലുകൾ'' എന്നപേരിൽ ഗാന കാവ്യ സമാഹാരം പുറത്തിറക്കിയ യൂസഫ് കട്ടത്തടുക്കയെയും സ്നേഹോപഹാരം നൽകി അനുമോദിച്ചു. കുമ്പള-മൊഗ്രാൽ ചാപ്റ്റർ പ്രസിഡണ്ട് മുഹമ്മദ് സ്മാർട്ട് അധ്യക്ഷത വഹിച്ചു. ഹമീദ് കാവിൽ സ്വാഗതം പറഞ്ഞു.


 ചടങ്ങിൽ പി മുഹമ്മദ് നിസാർ, അബ്ദുല്ല കുഞ്ഞി (ഖന്നച്ച), ലത്തീഫ് ചെമ്മനാട്, ബികെ മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, നിയാസ് കുമ്പള, അറബി കുമ്പള, ലത്തീഫ് ജെഎച്ച് എൽ,എം എ മൂസ,എന്നിവർ പ്രസംഗിച്ചു. അബൂത്വാഈ, യൂസഫ് കട്ടത്തടുക്ക, താജുദ്ദീൻ മൊഗ്രാൽ, ഇസ്മായിൽ മൂസ, ഹസ്സൻ കൊപ്പാളം, എ എം അബ്ദുൽ ഖാദർ, ജബ്ബാർ കടപ്പുറം എന്നിവർ ഗാനം ആലപിച്ചു. സിസി ബാലചന്ദ്രൻ ആദരവിന് നന്ദി പ്രകാശിപ്പിച്ചു.

No comments