JHL

JHL

സെർവർ പണിമുടക്കി ; നൂറു കണക്കിന് ഉപഭോക്താക്കൾ റേഷൻ കിട്ടാതെ മടങ്ങി

 



കുമ്പള: സെർവർ പണിമുടക്കിയതിനെ തുടർന്ന് നൂറു കണക്കിന് ഉപഭോക്താക്കൾ റേഷൻ കിട്ടാതെ മടങ്ങി. ചൊവ്വാഴ്ചയാണ് സംഭവം.
         മാസത്തിലെ അവസാനത്തെ ദിവസമായ ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ നിരവധി ഉപഭോക്താക്കളാണ്  റേഷൻ കടകളിൽ എത്തിയത്. ആദ്യമണിക്കൂറുകളിൽ സിസ്റ്റം  വേഗത്തിൽ പ്രവർത്തിച്ചുവെങ്കിലും പത്തു മണിയോടെ േ്വേഗത കുറഞ്ഞു. പിന്നീട് വിരലമർത്തി ഒ.ടി.പി നൽകേണ്ട അവസ്ഥയിലേക്ക് സിസ്റ്റം മാറി. 11.30 ഓടെ സിസ്റ്റം പാടേ നിലക്കുകയായിരുന്നു.
         സിസ്റ്റം നിലച്ചു പോകുന്ന അവസ്ഥ പതിവായതോടെയാണ് റേഷൻ കടകളിൽ സർക്കാർ സമയമാറ്റം കൊണ്ടുവന്നത്. ഇത് അശാസ്ത്രീയമാണെന്ന്  തെളിയിക്കുന്നതായിരുന്നു ചൊവ്വാഴ്ച ഉണ്ടായ തകരാറ്. നിലവിൽ രാവിലെ 8.30 മുതൽ 1.30 വരെയാണ് വിതരണ സമയം. ഈ സമയമാറ്റം കൂലിത്തൊഴിലാളികൾക്കും മറ്റും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. റേഷൻ വാങ്ങാൻ വേണ്ടി അവധിയെടുക്കേണ്ടി വരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.
       മണിക്കൂറുകളോളം കാത്തു നിന്ന് അരി ലഭിക്കാതെ മടങ്ങേണ്ടിവന്ന ഉപഭോക്താക്കളും  റേഷൻ വ്യാപാരികളും ചില സ്ഥലങ്ങളിൽ വാക്കേറ്റമുണ്ടായി. ബുധനാഴ്ചയും വിതരണം ചെയ്യാൻ ഉത്തരവ് ലഭിക്കുമെന്ന് ആശ്വസിപ്പിച്ചാണ് വ്യാപാരികൾ ഉപഭോക്താക്കളെ മടക്കിയയച്ചത്.



No comments