ഗുണ്ടാ സംഘത്തലവന്‍ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് വെള്ളിയാഴ്ച ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് മംഗളൂരു നഗരത്തെയും പരിസരപ്രദേശങ്ങളെയും സ്തംഭിപ്പിച്ചു
മംഗളൂരു: ദക്ഷിണ കന്നഡ ബജ്‌പെയിൽ കാട്ടിപ്പള്ളയിലെ മുഹമ്മദ് ഫാസിൽ വധക്കേസിലെ പ്രതിയും ഗുണ്ടാ സംഘത്തലവനുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് വെള്ളിയാഴ്ച ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് മംഗളൂരു നഗരത്തെയും പരിസരപ്രദേശങ്ങളെയും സ്തംഭിപ്പിച്ചു.രാവിലെ പതിവുപോലെ തുറന്നു പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾ ബന്ദിനെ പിന്തുണയ്ക്കുന്നവർ നിർബന്ധിച്ച് അടപ്പിച്ചു. സ്വകാര്യ ബസുകൾക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് ബസ് സർവീസുകൾ പെട്ടെന്ന് നിർത്തിവച്ചത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. സംഘര്‍ഷാവസ്ഥ ഉടലെടുത്ത മംഗ്ളൂരുവില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് മംഗ്ളൂരുവിലും പരിസരങ്ങളിലും പൊലീസ് കര്‍ശന നിരീക്ഷണം തുടരുന്നു. കുണ്ടിക്കാനില്‍ ഒരു കാറിലെത്തിയ അജ്ഞാത സംഘം മത്സ്യവ്യാപാരിയായ ഉള്ളാളിലെ ലുക്മാനെ അക്രമിക്കുകയായിരുന്നു. അക്രമ സംഭവം നേരില്‍ കണ്ട ഒരു സ്ത്രീ നിലവിളിച്ച് ആള്‍ക്കാരുടെ ശ്രദ്ധ ക്ഷണിച്ചപ്പോള്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ലുക്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ മംഗ്ളൂരു, കണ്ണൂരില്‍ മീന്‍ മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടയില്‍ നൗഷാദ് എന്ന യുവാവാണ് അക്രമത്തിനു ഇരയായത്. മൂന്നു പേരാണ് ഇയാളെ ആക്രമിച്ചത്. രണ്ടു സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
Post a Comment