JHL

JHL

കവുങ്ങ് കർഷകരുടെ ജില്ലാ സമ്മേളനം മെയ് 5 ന് ബദിയഡുക്കയിൽ

കുമ്പള.ജില്ലയിലെ അടയ്ക്ക കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതും കാലാവസ്ഥാ വ്യതിയാനമടക്കം കർഷകർ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ ജില്ലയിലെ കവുങ്ങ് കർഷകരുടെ സമ്മേളനം മെയ് 5 ന് ബദിയഡുക്കയിൽ നടക്കുമെന്ന് കിസാൻ സേന ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗുരുസദനിൽ രാവിലെ 9 മുതൽ വൈകിട്ട് മൂന്ന് വരെയാണ് സമ്മേളനം.
എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ഗോവിന്ദ ഭട്ട് കോട്ടങ്കുളി അധ്യക്ഷനാകും.ജന.സെക്രട്ടറി ഷുക്കൂർ കണാജെ സ്വാഗതം പറയും.
കിസാൻ സേന മുഖ്യ രക്ഷാധികാരി ചന്ദ്രശേഖര റാവു കല്ലഗ ആമുഖ പ്രഭാഷണം നടത്തും.
എം.എൽ.എമാരായ സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം അഷ്റഫ് എന്നിവർ മുഖ്യാതിഥികളാകും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജി മാത്യു, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡൻ്റ് ശാന്ത തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വകുപ്പ് തല ഉദ്യോഗസ്ഥരടക്കം സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ
കിസാൻ സേന ജില്ലാ പ്രസിഡൻ്റ് ഗോവിന്ദ ഭട്ട് കോട്ടങ്കുളി, ജന.സെക്രട്ടറി ഷുക്കൂർ കണാജെ, സുലൈഖ മാഹിൻ, ഷാജി കാടമന, ഖമറുദ്ധീൻ പാട്ലട്ക്ക എന്നിവർ സംബന്ധിച്ചു.

ജില്ലയിലെ അടയ്ക്ക കർഷകരുടെ പ്രശ്നങ്ങൾക്ക്
വേഗത്തിൽ പരിഹാരം കാണണം: കിസാൻ സേന

കുമ്പള.അടയ്ക്കയുടെ ഉൽപ്പാദനം ഓരോ വർഷവും ഗണ്യമായി കുറയുന്നതിൽ കവുങ്ങ് കർഷകർ പ്രതിസന്ധിയിലെന്ന് കിസാൻ സേന ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിൽ പതിനായിരത്തിലേറെ കുടുംബങ്ങൾ കവുങ്ങ് കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്.
19,500 ഹെക്‌ടർ ഭൂമിയിൽ കവുങ്ങ് കൃഷി ചെയ്യുന്നു.
ഇതിൽ രണ്ട് ലക്ഷം ക്വിൻ്റലിലേറെ അടയ്ക്ക ഉൽപാദിപ്പിക്കുന്നുണ്ട്.
വർധിച്ചുവരുന്ന രോഗ ബാധയെ ചെറുക്കാൻ സർക്കാർ, വകുപ്പ് തലങ്ങളിൽ നടപടിയില്ല.
വിഷയം എ.കെ.എം അഷ്റഫ് എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ചതിനെ തുടർന്ന് കൃഷി വകുപ്പ് മന്ത്രി ജില്ലയിലെ എം.എം എ മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം നിയമസഭാ കോൺഫറൻസ് ഹാളിൽ ചേർന്നിരുന്നു.
ഇതിൻ്റെ തുടർ നടപടികൾ ഒന്നു തന്നെയില്ല.
മഞ്ഞരോഗം, ഇലക്കുത്ത്,പുങ്കുല കരിയൽ, മഹാളി എന്നീ രോഗങ്ങൾ
കവുങ്ങുകളുടെ നാശത്തിന് കാരണമാകുന്നു.
എല്ലാ അടയ്ക്ക കർഷകർക്കും ഭൂവിസൃതിതി നോക്കാതെ സൗജന്യമായി ഒരുന്ന് തളിക്കാൻ സംവിധാനം ഉണ്ടാക്കുക, പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും മരുന്ന് തളിക്കാൻ തുക വകയിരുത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുക,
കാർഷിക വായ്‌പ കാലാവധി പലിശയില്ലാതെ മൂന്ന് വർഷം വരെ നീട്ടുക,സ്വത്ത് ലേലം, ജപ്ത‌ി എന്നിവ നിർത്തിവെക്കുക,കാർഷിക വായ്‌പയുടെ നിലവിലുള്ള എല്ലാ പലിശയും എഴുതി തള്ളുക എന്നീ പ്രധാന ആവശ്യങ്ങൾ മെയ് 5 ന് ബദിയഡുക്കയിൽ നടക്കുന്ന കവുങ്ങ് കർഷകരുടെ ജില്ലാ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കിസാൻ സേന ജില്ലാ നേതാക്കൾ അറിയിച്ചു.

No comments