കുമ്പളയിൽ ടോൾ ബൂത്ത് നിർമ്മാണം പുനരാരംഭിച്ചു ; നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തി ; തൂൺ നിർമ്മാണത്തിനായി കുഴിച്ച കുഴികൾ മണ്ണിട്ട് മൂടി
കുമ്പള: ദേശീയപാത ടോള്‍ ടോൾ ബൂത്ത് നിർമ്മാണം പുനരാരംഭിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനം നൂറുകണക്കിനു നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും ചേര്‍ന്നു തടഞ്ഞു. ഞായറാഴ്ച വൈകിട്ടോടെ ടോള്‍ ബൂത്തിനു പണി നടന്നു കൊണ്ടിരിക്കുന്നതറിഞ്ഞു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, എ കെ എം അഷ്‌റഫ് എന്നിവര്‍ നിര്‍മ്മാണസ്ഥലത്തെത്തി. തുടർന്ന് നിർമ്മാണ പ്രവൃത്തി നിർത്തിവെച്ചു. ടോൾ ബൂത്തിനെതിരെയുള്ള ജനവികാരം ശക്തമായതോടെ വാട്സ് ആപ്പ് ഗ്രൂപ്പുകളും സർവ്വ കക്ഷി ആക്ഷൻ കമ്മിറ്റിയും ടോളിനെതിരെ ശക്തമായി രംഗത്തുണ്ട്.എന്ത് വിലകൊടുത്തും ടോൾ ബൂത്ത് കുമ്പളയിൽ അനുവദിക്കില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
എം പിയും എം എൽ എ യും സ്ഥലത്തെത്തിയതോടെ മൽസ്യത്തൊഴിലാളികളടക്കം തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് റോഡ് മുറിച്ച് കടക്കാൻ ആരിക്കാടി കടവത്ത് ഭാഗത്ത് അടിപ്പാതയോ ഫൂട്ട് ഓവർ ബ്രിഡ്ജ് അനുവദിക്കാത്ത ത്തിലുള്ള പ്രതികരണയുമായി നാട്ടുകാർ രംഗത്തെത്തി.
Post a Comment