JHL

JHL

ജെ സി ബി ഡ്രൈവർ തൂങ്ങിമരിച്ച കേസ്; ആത്മഹത്യാപ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റിൽ

കന്യപ്പാടി ∙ ജെ സി ബി  ഡ്രൈവർ തൂങ്ങിമരിച്ച കേസിൽ ആത്മഹത്യാപ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റിൽ. കിളിങ്കാറിലെ ഗണേശനെ(36)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. സുള്ള്യ പേരാജെ നിധിമല സ്വദേശി ടി.എൻ.കുമാര(26)നെയാണ് 12ന് കന്യപ്പാടി പാടലടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുമാരന്റെ മൊബൈലിലേക്ക് വിഡിയോ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമായെതെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് ചെയ്തത്. 


No comments