JHL

JHL

യുവ ഡോക്ടർമാർക്ക് മെക് 7നും അനുമോദനമൊരുക്കി

മൊഗ്രാൽ.പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാൽ മെക് 7നും മൊഗ്രാലിലെ യുവ ഡോക്ടർമാർക്ക് അനുമോദന ചടങ്ങൊരുക്കിയത് ശ്രദ്ധേയമായി.

 ഡോ:എംകെ ഫൈറൂസ് ഹസീന (എംബിബിഎസ്)ഡോ: ആമിന റുഷാഫിദ( ബി ഡിഎസ്)ഡോ: ആയിഷത്ത് മഹ്റൂഷ( ബിഡിഎസ്) എന്നീ യുവ ഡോക്ടർമാർക്കാണ് മൊഗ്രാൽ സ്കൂളിൽ രാവിലെ വ്യായാമ പരിപാടിക്ക് ശേഷം അനുമോദന ചടങ്ങ് ഒരുക്കിയത്.

 ചടങ്ങിൽ എം മാഹിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി മുഹമ്മദ് നിസാർ പെർവാഡ് ആതുര സേവനത്തിന്റെ പ്രസക്തിയും, വിവിധങ്ങളായ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിലെ യുവതി- യുവാക്കളുടെ താൽപര്യത്തെക്കുറിച്ചും സംസാരിച്ചു.:ഡോ അഷ്റഫ് മൊഗ്രാൽ, സത്താർ ആരിക്കാടി, ടി കെ അൻവർ, യൂസഫ് പാച്ചാനി എന്നിവർ മെക് 7ന് വേണ്ടി യുവ ഡോക്ടർമാരെ ഷാൾ അണിയിച്ചും, മെമെന്റോ നൽകിയും അനുമോദിച്ചു.കെ എ അബ്ദുൽ റഹ്മാൻ,പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,മുഹമ്മദ്- അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

 ജീവിതശൈലി രോഗങ്ങളിൽ മരുന്നിനേക്കാൾ വലിയ പ്രതിരോധമാണ്    മെക് 7ന്റെ വ്യായാമ പരിപാടിയെന്ന് സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഡോ:എംകെ ഫൈറൂസ് ഹസീന അഭിപ്രായപ്പെട്ടു.ഈ വ്യായാമ കൂട്ടായ്മ നാട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിന് എന്നും നിലനിൽക്കട്ടെ എന്നും ഹസീന ആശംസിച്ചു.

 ചടങ്ങിന് മെക് 7 ട്രെയിനർമാരായ ടികെ ജാഫർ,റിയാസ് കരീം,ശരീഫ് ദീനാർ,എംഎ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് അബ്ക്കോ, എംജിഎ റഹ്മാൻ,കെ മുഹമ്മദ് കുഞ്ഞി നാങ്കി,ടി എ ജലാൽ എന്നിവർ നേതൃത്വം നൽകി.

No comments