JHL

JHL

കുമ്പള ടോൾ ബൂത്ത് സമര പ്രഖ്യാപനം വാക്കിലൊതുങ്ങി; എം.എൽ.എയും ജനപ്രതിനിധികളെയും ഒഴിവാക്കി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരണത്തിലേക്ക്


കുമ്പള.ദേശീയ പാതകുമ്പള ആരിക്കാടി കടവത്തിന് സമീപം ടോൾ നിർമാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നു.

നാട്ടുകാരും യൂത്ത് ലീഗ് പ്രവർത്തകരും നിർമാണം തടഞ്ഞതിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ച കുമ്പള പഞ്ചായത്ത് ഓഫീസിൽ എ.കെ.എം അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ സർവ കക്ഷി യോഗം ചേർന്നിരുന്നു.

യോഗത്തിൽ രണ്ട് ദിവസത്തിനകം തിങ്കളാഴ്ച ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനെതിരേ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും സമര പ്രഖ്യാപനം നടത്തുമെന്നൊക്കെ തീരുമാനിച്ചിരുന്നു.

ദിവസങ്ങൾ കഴിഞ്ഞിട്ടും സമര പ്രഖ്യാപനം ഉണ്ടായില്ലെന്ന് മാത്രമല്ല. കൃത്യമായ മറുപടി നൽകാനും അവർ തയ്യാറാകുന്നില്ല.

ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ നനാ തുറകളിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തി വിപുലമായ സമര പ്രഖ്യാപനം നടത്താനാണ് നീക്കം.

ഇതിൻ്റെ തുടർ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

കുമ്പള പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ എം.എൽ.എക്കെതിരേ കക്ഷിരാഷ്ട്രീയ ഭേദമന്യേ രൂക്ഷമായ വിമർഷനമാണ് ഉണ്ടായത്. 

ദേശീയ പാത വികസനത്തിൽ കുമ്പള നഗരത്തിലേക്കുള്ള പ്രവേശനം അടഞ്ഞതിനെ തുടർന്നുണ്ടായ ദുരിതം സമ്മാനിച്ചതിനു പിന്നാലെയാണ് തൊട്ടടുത്ത് മറ്റൊരു ദുരിതം.

No comments