SDPI വഖ്ഫ് സംരക്ഷണ സമിതിയുടെ വാഹന ജാഥയ്ക്ക് തുടക്കമായി
മഞ്ചേശ്വരം : മെയ് 06,07,08 തിയതികളിലായി SDPI മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഷെരീഫ് പാവൂർ നയിക്കുന്ന വഖഫ് സംരക്ഷണ വാഹന ജാഥയ്ക്ക് കുമ്പളയിൽ നിന്നും തുടക്കമായി. വൈകുന്നേരം 4;30ന്ന് തുടങ്ങിയ പരിപാടിയിൽ പാർട്ടി ജില്ലാ പ്രസിഡന്റ് സവാദ് സി എ ഉദ്ഘടനം ചെയ്തു സംസാരിച്ചു.വഖഫ് സംരക്ഷണ പരിപാടികൾ പാർട്ടി രാജ്യ വ്യാപകമായി നടത്തുന്നുണ്ടെന്നും ഈ നിയമത്തിനെതിരെ രാഷ്ട്രീയ പരമായും നിയമപരമായും എതിർക്കുമെന്നും പ്രസിഡന്റ് സവാദ് സി എ പറഞ്ഞു. വഖ്ഫ് സംരക്ഷണ സമിതി ചെയർമാൻ അഷ്‌റഫ് അസ്ഹരി അധ്യക്ഷത വഹിച്ച പരിപാടിയിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ് ബഡാജെ,മണ്ഡലം വൈസ് പ്രസിഡന്റും കുമ്പള ഗ്രാമ പഞ്ചായത്ത് അംഗവുമായ അൻവർ ആരിക്കാടി, പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ എന്നിവർ സംസാരിച്ചു.
കുമ്പളയിൽ നിന്നും ആരംഭിച്ച വാഹനജാഥ ബംബ്രാണയിൽ സ്വീകരണം ഏറ്റുവാങ്ങി, ബന്ദിയോട് ടൗണിൽ വെച്ചു ആദ്യ ദിവസത്തെ പര്യടനം സമാപിക്കുകയും ചെയ്തു.
വഖ്ഫ് സംരക്ഷണ സമിതിയുടെ വൈസ് ചെയർമാൻ മുബാറക് കടമ്പാർ, കൺവീനർ ഷബീർ പൊസോട്ട്, ജോയിന്റ് കൺവീനർ താജു ഉപ്പള ഗേറ്റ്, പാർട്ടി മണ്ഡലം ജോയിന്റ് സെക്രട്ടറി യാക്കൂബ് ഹൊസംഘടി, മുസ്തഫ കൊടി, ഇക്ബാൽ കുഞ്ചത്തൂർ,റഷീദ് ഗാന്ധിനഗർ, പാർട്ടി മംഗൽപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കണ്ടത്തിൽ എന്നിവർ ജാഥക് നേതൃത്വം നൽകി.

Post a Comment