JHL

JHL

കുമ്പളയിൽ യുവ വ്യാപാരി കെട്ടിടത്തിനു മുകളിൽ തൂങ്ങിമരിച്ച നിലയിൽ ; വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് എക്സിക്യൂട്ടീവ് മെമ്പർ സന്തോഷ് ആണ് മരിച്ചത്

കുമ്പള(www.truenewsmalayalam.com) : കുമ്പള ബസ് സ്റ്റാൻഡിന് സമീപം പച്ചക്കറി പഴം ജൂസ് കട നടത്തുന്ന സന്തോഷ് എന്ന സന്തു (38)വിനെയാണ് ചൊവ്വാഴ്ച ഉച്ചയോടെ ബസ്റ്റാൻഡിന് പിറകിലുള്ള അരിമല കോംപ്ലക്സിന് മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുമ്പള പെർ വാട് കൃഷ്ണൻ - പ്രേമാവതി ദമ്പതികളുടെ മകനാണ് സന്തോഷ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം ശ്രദ്ധയിൽ പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 ഭാര്യ: അനുജ. സഹോദരങ്ങൾ: മമത, ലത, രത്ന. രണ്ട് മക്കളുണ്ട്.

No comments